ബുക്ക് ചെയ്തത് പുതിയ ഗ്രേ സെലീറിയോ കാര്‍; കിട്ടിയത് വെള്ള കളര്‍ പഴയത്, ഇൻഡസ് മോട്ടോഴ്സ് പുതിയ കാര്‍ കൊടുക്കണം

Published : Feb 18, 2025, 09:58 PM IST
ബുക്ക് ചെയ്തത് പുതിയ ഗ്രേ സെലീറിയോ കാര്‍; കിട്ടിയത് വെള്ള കളര്‍ പഴയത്, ഇൻഡസ് മോട്ടോഴ്സ് പുതിയ കാര്‍ കൊടുക്കണം

Synopsis

വാഴൂർ സ്വദേശി സിആർ മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 

കോട്ടയം: ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സിആർ മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 2023 ഡിസംബർ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്‌ ഗ്രേ കളർ കാർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു.

വെള്ള നിറത്തിലുള്ള കാർ ലഭ്യമാണെന്നും ഡിസംബർ 21ന് നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവൻ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാർ ഡെലിവറി ചെയ്യുകയും ചെയ്തു. രേഖകൾ പരിശോധിച്ചപ്പോൾ വാഹനം ഒരു വർഷം പഴക്കമുള്ളതാണെന്ന് മനലസിലായതിനേത്തുടർന്ന് മോഹനൻ ഇൻഡസ് മോട്ടോഴ്സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.  തുടർന്നാണ് ഉപഭോക്തൃകമ്മിഷനിൽ പരാതി നൽകിയത്.

ഒരു വർഷം പഴക്കമുള്ള വാഹനം പരാതിക്കാരന് നൽകിയത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനക്കുറവുമാണെന്ന് അഡ്വ. വിഎസ് മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ മെമ്പർമാരുമായുള്ളകമ്മിഷൻ വിലയിരുത്തി. ഇൻഡസ് മോട്ടോഴ്‌സ് 30 ദിവസത്തിനുള്ളിൽ സമാനമായ പുതിയ വാഹനവും നൽകാനും 50000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു.

ഉപയോഗം കഴിഞ്ഞ മരുന്നുകൾ കളയാൻ വഴിയില്ലാത്ത അവസ്ഥയുണ്ടോ? വീട്ടിലെത്തി ശേഖരിക്കും! പദ്ധതി ഓൺ ദ വേ എന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ