
തൃശൂർ: കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു. തൃശൂർ കല്ലംപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കല്ലമ്പാറ കൊച്ചുവീട്ടിൽ 60 വയസ്സുള്ള മോഹനനാണ് വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് വെട്ടിയത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് കുഴൽ കിണർ കുഴിക്കാനാരംഭിച്ചത്. കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്. മോഹനൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണം കൈകൾ കൊണ്ട് തടുത്തതാണ് ജീവൻ രക്ഷപ്പെടാൻ കാരണമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam