ലക്ഷങ്ങൾ കടമെടുത്ത് അറ്റകുറ്റപ്പണി നടത്തി; പിന്നാലെ കടലാക്രമണത്തില്‍ വീട് തകർന്നു

Published : Aug 05, 2026, 08:52 PM IST
house was destroyed by sea erosion

Synopsis

അമ്പലപ്പുഴ പുറക്കാട് ശക്തമായ കടലാക്രമണത്തിൽ ഒരു കുടുംബത്തിന്റെ വീട് പൂർണ്ണമായും തകർന്നു. ലക്ഷങ്ങൾ വായ്പയെടുത്ത് അറ്റകുറ്റപ്പണി നടത്തിവന്ന വീടാണ് കടലെടുത്തത്. ഇതോടെ കുടുംബം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.

അമ്പലപ്പുഴ: ലക്ഷങ്ങൾ കടമെടുത്ത് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വീട് ശക്തമായ കടലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചാലും കാവിൽ അനീഷ്, ഉമാദേവി ദമ്പതികളുടെ വീടാണ് കടലെടുത്തത്. സ്വർണം പണയം വച്ചും ബാങ്ക് വായ്പയെടുത്തും ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കുടുംബത്തിന്റെ ഏക കിടപ്പാടം നഷ്ടപ്പെട്ടത്.

ഏതാനും ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ വീടിന്റെ ഭാഗങ്ങൾ തകർന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇത് പൂർണ്ണമായി നിലംപൊത്തുകയായിരുന്നു. ഇതോടെ ദമ്പതികൾ രണ്ട് മക്കളോടൊപ്പം പായൽക്കുളങ്ങര സദ്യാലയത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് 35 മീറ്ററോളം തീരമാണ് കടലെടുത്തത്. പ്രദേശത്തെ മറ്റ് വീടുകളും കടുത്ത തകർച്ചാ ഭീഷണിയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉളി കൊണ്ട് കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ; ആക്രമണം വിൽപന നടത്തിയ വാഹനം കരാർ ലംഘിച്ച് തിരിച്ചെടുത്തത് ചോദ്യംചെയ്തപ്പോൾ
പൗരത്വം മറച്ച് വച്ച് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന വ്യാജേന ആലുവയിൽ; ബംഗ്ലാദേശി പൗരൻമാർ പിടിയിൽ