സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അതേദിശയിലെത്തിയ ബസ് അനിതയുടെ സ്കൂട്ടറിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയും അനിത ബസിനിടയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു
തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിലെ മാങ്കുഴിയിൽ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിൽവെച്ചായിരുന്നു അപകടം.
മനക്കൊടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അതേദിശയിലെത്തിയ ബസ് അനിതയുടെ സ്കൂട്ടറിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയും അനിത ബസിനിടയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അനിതയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. തൃശൂർ - കാഞ്ഞാണി - പാലാഴി റൂട്ടിലോടുന്ന 'ശ്രേയസ്' ബസാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.


