ഇരു വൃക്കകളും തകരാറിൽ, അബ്ദുൾ ജബ്ബാറിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കണം, ഒരു നാട് കൈകോർക്കുന്നു

Published : Feb 14, 2026, 01:17 PM IST
abdul jabbar

Synopsis

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സയുമാണ് അബ്ദുൽ ജബ്ബാറിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഏക മാർഗമെന്ന് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുണ്ട്

മണ്ണഞ്ചേരി: വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന പൊന്നാട് നാലുപുരയ്ക്കൽ അബ്ദുൽ ജബ്ബാറിനെ (52) ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കൈകോർക്കാനൊരുങ്ങി ഒരുനാട്. ഇരു വൃക്കകളും തകരാറിലായ ജബ്ബാർ ആഴ്ചയിൽ രണ്ട് ഡയാലിസിസുകൾ നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. സാധാരണ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. കൊവിഡ് കാലത്തെ കച്ചവടത്തകർച്ചയും മകളുടെ വിവാഹവും മൂലം സ്വന്തം വീട് വിൽക്കേണ്ടി വന്ന ഈ കുടുംബം നിലവിൽ വാടകവീട്ടിലാണ് കഴിയുന്നത്. സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ലാത്ത അവസ്ഥയിൽ ചികിത്സയ്ക്കായി വലിയ തുക കണ്ടെത്താൻ കഴിയാതെ കുടുംബം നിസ്സഹായാവസ്ഥയിലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സയുമാണ് അബ്ദുൽ ജബ്ബാറിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ഏക മാർഗമെന്ന് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനായി 30 ലക്ഷം രൂപ സമാഹരിക്കാൻ കെ സി വേണുഗോപാൽ എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം ഷീന സനൽകുമാർ എന്നിവർ രക്ഷാധികാരികളായും മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ചെയർമാനായും ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നവാസ് നൈന (വൈസ് ചെയർമാൻ), അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷാജി പനമ്പള്ളി (ജനറൽ കൺവീനർ), സിറാജ് കമ്പിയകം (ട്രഷറർ), പഞ്ചായത്ത് അംഗങ്ങൾ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം. പഞ്ചായത്തിലെ 3, 4, 5, 6, 17, 19, 20, 21 വാർഡുകളിലാണ് 'കരുണയുടെ കൈനീട്ടം-ഒരു ജീവൻ രക്ഷിക്കാൻ നമുക്കൊരുമിക്കാം' എന്ന ശീർഷകത്തിൽ ഞായറാഴ്ച ഏകദിന പൊതു ധനസമാഹരണം നടക്കുന്നത്. ഓരോ വാർഡിലും പത്തോളം ക്ലസ്റ്ററുകൾ രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നോട്ടീസ് വിതരണം പൂർത്തിയാക്കി.

ശനിയാഴ്ച ഈ വാർഡുകളിൽ വാഹനപ്രചാരണവും നടത്തും. ഞായറാഴ്ച പ്രവർത്തകർ എത്തുമ്പോൾ നിർലോഭമായ സഹായങ്ങൾ നൽകി ഈ ജീവൻ രക്ഷിക്കാൻ പങ്കാളികളാകണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർത്ഥിക്കുന്നത്. സഹായങ്ങൾ കൈമാറുന്നതിനായി കേരള ഗ്രാമീൺ ബാങ്കിന്റെ കലവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ: 40698101102457, 

ഐഎഫ്എസ്‌സി: KLGB0040698, 

ഫോൺ: 99470 59812.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് തവണ എനിമ നൽകിയിട്ടും ഫലമില്ല, ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വര്‍ണമാല ഇതുവരെ പുറത്തുവന്നില്ല; മെഡിക്കല്‍ കോളജില്‍ പൊലീസ് കാത്തിരിപ്പ്
മോഷ്ടിച്ച പിക്കപ്പ് കാറിലിടിച്ച് കയറ്റിയത് അബ്ദുൽ റാസിഖ്, മില്ലിന് തീയിട്ട് മുങ്ങി, ടയർ പ‌‌ഞ്ചറായതോടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു