'ഉസ്താദായതിനാൽ പുറത്തു പറയാൻ പേടിയായിരുന്നു': മതപ്രഭാഷകന്‍റെ പീഡനത്തെ കുറിച്ച് 13കാരൻ പറഞ്ഞത് അധ്യാപികയോട്

Published : Nov 23, 2023, 09:01 AM IST
'ഉസ്താദായതിനാൽ പുറത്തു പറയാൻ പേടിയായിരുന്നു':  മതപ്രഭാഷകന്‍റെ പീഡനത്തെ കുറിച്ച് 13കാരൻ പറഞ്ഞത് അധ്യാപികയോട്

Synopsis

പീഡന വിവരം പുറത്ത് വന്നതോടെ ഷാക്കിർ ബാഖവി മമ്പാടിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്

മലപ്പുറം: ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. മലപ്പുറം വഴിക്കടവിൽ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പിടിയിലായത്.

വിവരമറിഞ്ഞ സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 

മദ്രസ അധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിർ ബാഖവി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് വന്നതോടെ പ്രതിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു