61കാരിയായ അമ്മയ്ക്ക് മർദ്ദനം, 42കാരനായ മകന്‍ അറസ്റ്റിൽ

Published : Nov 23, 2023, 08:49 AM IST
61കാരിയായ അമ്മയ്ക്ക് മർദ്ദനം, 42കാരനായ മകന്‍ അറസ്റ്റിൽ

Synopsis

ബഹളവും 61കാരിയുടെ നിലവിളിയും ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് അവശ നിലയിലായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്

കൊച്ചി: 61 വയസുള്ള അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കിയ 42കാരനായ മകൻ അറസ്റ്റിൽ. എറണാകുളം പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെ സാബു പ്രായമായ അമ്മയെ മർദ്ദിക്കുകയായിരുന്നു.

ബഹളവും 61കാരിയുടെ നിലവിളിയും ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് അവശ നിലയിലായ സ്ത്രീയെ പൊലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് സാബു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് രാത്രി 12 മണിയോടെ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു.

പാലക്കാട് മണ്ണാർക്കാട് കരിന്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചത് ഇന്നലെയാണ്. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനിയായ ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഹന്നത്തിന്റെ ഭർത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 7.20 ഓടെയാണ് ആക്രമണമുണ്ടായത്. കുടുംബപ്രശ്നത്തെ തുടർന്ന് ഹന്നത്തും ഷെബീറലിലും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.ഇവർക്ക് 4 ഉം 2 ഉം വയസുള്ള കുട്ടികളാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ