ചെല്ലാനത്ത് റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചു, ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ

Published : Feb 10, 2026, 12:34 PM IST
 Chellanam bus accident death

Synopsis

റോഡരികിലൂടെ നടന്ന് വരികയായിരുന്ന എട്ട് വയസ്സുകാരനെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കൊച്ചി: എറണാകുളത്തെ ചെല്ലാനത്ത് എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചതിനെ തുടർന്ന് ഒളിവിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. അണ്ടിക്കടവ് സ്വദേശി പി ഡി ജോൺ (39) ആണ് കണ്ണമാലി പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 31ന് രാത്രി ഏഴര മണിയോടെ ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്ന് വരികയായിരുന്ന എനോയ് ജൂഡ് എന്ന എട്ട് വയസ്സുകാരനെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞ് പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരിവാൾ രോഗികൾക്ക് ദുരിതം, ദിവസവും കഴിക്കേണ്ട വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെൻഷനും ഭക്ഷ്യകിറ്റും വൈകുന്നു
'നടൻ ദിലീപിനെ വെറുതെ വിട്ടത് തൻ്റെ പൂജയുടെ ഫലം'; ഡാന്‍സ് കളിച്ചും പാട്ട് പാടിയും പ്രശസ്തി നേടി, അറസ്റ്റിലായ തന്ത്രി ആളുകളെ വലയിലാക്കിയത് ഇങ്ങനെ