'നടൻ ദിലീപിനെ വെറുതെ വിട്ടത് തൻ്റെ പൂജയുടെ ഫലം'; ഡാന്‍സ് കളിച്ചും പാട്ട് പാടിയും പ്രശസ്തി നേടി, അറസ്റ്റിലായ തന്ത്രി ആളുകളെ വലയിലാക്കിയത് ഇങ്ങനെ

Published : Feb 10, 2026, 10:42 AM ISTUpdated : Feb 10, 2026, 10:49 AM IST
black magic

Synopsis

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു അറസ്റ്റിലായി. നടൻ ദിലീപിനെ തൻ്റെ പൂജയാണ് രക്ഷിച്ചതെന്നടക്കം അവകാശവാദങ്ങൾ ഉന്നയിച്ച ഇയാൾ, ബാധയൊഴിപ്പിക്കാനെത്തിയ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പിടിയിലായത്.

കൊല്ലം: പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രി ആളെ വലയിലാക്കുന്നത് സോഷ്യൽ മീഡിയ വഴി. മുരാരി ജ്യോതിഷാലയം എന്ന യൂ ട്യൂബ് പേജ് വഴി പ്രവചനങ്ങളും അവകാശവാദങ്ങളും പ്രചരിപ്പിച്ചു. ‘നടൻ ദിലീപിനെ വെറുതെ വിട്ടത് തൻ്റെ പൂജയുടെ ഫലം, ഷിരൂരിൽ അർജുൻ്റെ വാഹനം കിടന്ന ദിശ പ്രവചിച്ചിരുന്നു, ഓയൂരിൽ തട്ടിക്കൊണ്ടു പോയ 6 വയസുകാരിയെ കണ്ടെത്തിയ സമയവും പ്രവചിച്ചിരുന്നു’വെന്ന് പറഞ്ഞ് മുരാരി തന്ത്രി ആളുകളെ വിശ്വസിപ്പിച്ചു.

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു റീൽസിലും താരം. ജ്യോതിഷമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം. ബാധയൊഴിപ്പിക്കലിൻ്റെ മറവിൽ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നിരധിയാളുകൾ വന്നുപോയിരുന്നു. ഇന്നലെയാണ് ബാധയൊഴിപ്പിക്കലിനായി 16 കാരിയും അമ്മയും ഇവിടെ എത്തിയത്. അമ്മയെ പുറത്തിരുത്തി കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോയി. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പുത്തൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഭരണക്കാവിലെ ലോഡ്ജിൽ ഉണ്ടെന്ന് മനസിലാക്കി. രഹസ്യ നീക്കത്തിലൂടെ പ്രതിയെ ലോഡ്ജിൽ നിന്ന് പിടികൂടി. ആഡംബര ജീവിതം നയിക്കുന്നയാളായിരുന്നു മുരാരി തന്ത്രി. ഓട്ടോ തൊഴിലാളിയായിരുന്ന രാജൻബാബു മുരാരി തന്ത്രിയെന്ന സമ്പന്നനായ ജ്യോത്സ്യനായി വളർന്നത് ദുരൂഹമെന്നാണ് നാട്ടുകാർ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 കോടി തട്ടിപ്പിനിരയായി നഷ്ടമായി, 13.5 ലക്ഷം തിരികെ ലഭിക്കാനിരിക്കെ മുൻ ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
2017ൽ ചോദിച്ചത് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ