
പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ ഓടിക്കൊണ്ടിരുന്ന പുതിയ മഹീന്ദ്ര ഥാർ ജീപ്പ് പെട്ടെന്ന് കത്തി പൂർണമായി നശിച്ചു. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. മൂന്ന് ദിവസം മുൻപ് മാത്രം നിരത്തിലിറക്കിയ മണ്ണാർക്കാട് സ്വദേശിയുടെ പുത്തൻ പുതിയ മഹീന്ദ്ര ഥാർ ജീപ്പാണ് പൊടുന്നനെ തീപിടിച്ച് കത്തിയത്. വാഹനം കത്തുന്ന സമയത്ത് ജീപ്പിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും ഇരുവരും സമയോചിതമായി ചാടിയിറങ്ങി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.