വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്

Published : Feb 08, 2026, 12:54 AM IST
Vellarada Fight

Synopsis

തിരുവനന്തപുരം വെള്ളറട ജംഗ്ഷന് സമീപം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ രണ്ടുപേർ നടുറോഡിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരം: വെള്ളറട ജംഗ്ഷന് സമീപം ബെവ്കോയിൽ മദ്യം വാങ്ങാന്‍ വന്ന രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടിയതോടെ റോഡിലെ വാഹന ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം ബെവ്കോ ഔട്ട്ലറ്റിനും വെള്ളറട ജംഗ്ഷനും ഇടയിലുള്ള റോഡിലായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ഇവർ പെട്ടന്ന് പരസ്പരം ഏറ്റുമുട്ടിയതോടെ ജനങ്ങളും ഭയന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പന്നിമല സ്വദേശി ഷിബിന്‍, കീഴാറൂര്‍ ശാസ്താംകോണം സ്വദേശി അജയൻ എന്നിവർ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ആക്രമണം കഴിഞ്ഞ് ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെള്ളറട പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിലേക്ക് അതിക്രമിച്ച് കയറി, ഉറങ്ങിക്കിടന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മേൽ ലൈംഗിക അതിക്രമം; 58കാരന് 8 വര്‍ഷം കഠിന തടവ്
സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു; 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ ചേർന്നു