സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു; 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ ചേർന്നു

Published : Feb 07, 2026, 09:46 PM IST
Jose Manjooran

Synopsis

തൃശൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജോസ് മാഞ്ഞൂരാന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 20 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാനുള്ള കാരണം പാര്‍ട്ടിയുടെ ശൈലിയോടുള്ള വിയോജിപ്പാണെന്ന് ജോസ് മാഞ്ഞൂരാൻ പറഞ്ഞു

തൃശൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോസ് മാഞ്ഞൂരാന്‍ സി.പി.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്നു. സി.പി.എമ്മിന്റെ ശൈലിയിലും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് 'പഴയ തറവാട്ടിലേക്ക്' തിരിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാന്. ഇദ്ദേഹത്തിൻ്റെ തിരിച്ച് വരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മണ്ഡലം നേതാക്കളായ സുബി.കെ.സെബാസ്റ്റ്യന്‍, അബ്ദുള്‍ സത്താര്‍, അഡ്വ.പോളി മൂഞ്ഞേലി എന്നിവര്‍ പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുലർച്ചെ ജനൽ പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഉണർന്നതോടെ ഓടി, യുവാവ് പിടിയിൽ
പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ