മിന്നുകെട്ടി നേരെ ബൂത്തിലേക്ക്, മണവാട്ടിയായി നന്ദന വോട്ട് ചെയ്തു

Published : Apr 09, 2026, 06:24 PM IST
Nandana

Synopsis

പങ്കാളിയോടൊപ്പം വിവാഹ വേഷത്തില്‍ തന്നെ പത്താം കല്ല് സി.എം.എസ്. യു.പി. സ്‌കൂളിലെ 8ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു നന്ദന.

തൃശൂര്‍: വരന്‍ മിന്നു ചാര്‍ത്തിയതിനു പിന്നാലെ നവവധു പോയത് പോളിങ് ബൂത്തിലേക്ക്. തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് സുകുമാരന്റേയും ബിന്ദുവിന്റേയും മകള്‍ നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു പോളിങ്. ചെന്ത്രാപ്പിന്നി കല്ലേപ്പറമ്പില്‍ ലിജീഷ് ആണ് വരന്‍. കുടുംബ ക്ഷേത്രത്തില്‍ രാവിലെ നടന്ന താലികെട്ടിനു ശേഷം പങ്കാളിയോടൊപ്പം വിവാഹ വേഷത്തില്‍ തന്നെ പത്താം കല്ല് സി.എം.എസ്. യു.പി. സ്‌കൂളിലെ 8ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു നന്ദന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ തൊഴുത് അനുഗ്രഹം തേടി പിന്നാലെ മോഷണം, സിസിടിവി ചതിച്ചു, പാഞ്ഞെത്തി ഭാരവാഹികൾ, കവർച്ച നടത്താനെത്തിയവർ പിടിയിൽ
20കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയത് നടുവേദനയെന്ന് പറഞ്ഞ്, രാത്രി ശുചുമുറിയിൽ കുഞ്ഞിന്‍റെ കരച്ചിൽ; ജനലിലൂടെ പുറത്തെറിഞ്ഞ കുഞ്ഞിനെ രക്ഷിച്ചു