മുഹൂര്‍ത്തത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു, പിറ്റേന്ന് മറ്റൊരാളുമായി രജിസ്റ്റര്‍ വിവാഹം

Published : Jan 28, 2023, 02:49 PM IST
മുഹൂര്‍ത്തത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു, പിറ്റേന്ന് മറ്റൊരാളുമായി രജിസ്റ്റര്‍ വിവാഹം

Synopsis

വരണമാല്യവുമായി നില്‍ക്കുന്നതിനിടയില്‍ വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം

പറവൂര്‍: വിവാഹ മുഹൂര്‍ത്തത്തില്‍ വരന് മാലയണിയാതെ വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി. വരണമാല്യവുമായി നില്‍ക്കുന്നതിനിടയില്‍ വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം. പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇരുവിഭാഗത്തില്‍ നിന്നുമുള്ള ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു വധുവിന്‍റെ നടപടി.

ആദ്യം പെണ്ണുകാണാനെത്തിയ യുവാവുമായി ഉണ്ടായിരുന്ന സൌഹൃദം പ്രണയമായത് യുവതി വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ ബന്ധത്തിന് എതിരെ നിന്നതോടെയാണ് മറ്റൊരാളുമായി കതിര്‍ മണ്ഡപം വരെയുള്ള നാടകത്തിന് യുവതി തയ്യാറായത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവുമായി വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയുടെ വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. വധു തന്നെ വിവരം പറഞ്ഞതോടെ വരന്‍ താലി ചാര്‍ത്തുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വധു മണ്ഡപത്തിലെത്തിയതെന്ന് വരനും ബോധ്യമാവുകയായിരുന്നു.

28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍

വിവാഹം തടസപ്പെട്ടതോടെ  ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ പൊലീസ് എത്തിയാണ് സംഭവം രമ്യതയിലാക്കിയത്. വരന്‍റെ കുടുംബത്തിനുണ്ടായ ചെലവ് വധുവിന്‍റെ കുടുംബം നല്‍കാനും ധാരണയായി. എംകോം ബിരുദധാരിയായ യുവതിയുടെ വിവാഹം വെള്ളിയാഴ്ച  പൊതുപ്രവര്‍ത്തകര്‍ യുവതിയുമായി ഇഷ്ടത്തിലായ യുവാവുമായി നടത്തി നല്‍കി. 

വിധവയായ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച് മകൻ; കാരണമുണ്ടെന്ന് ഈ യുവാവ്

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം