'കോഴിയിറച്ചി കടം വാങ്ങിയവരുടെ ശ്രദ്ധക്ക്, പണം തന്നില്ലെങ്കിൽ ബോർഡിൽ പേര് വെളിപ്പെടുത്തുന്നതായിരിക്കും...'

By Web TeamFirst Published Jan 28, 2023, 2:29 PM IST
Highlights

'കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ  കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ് അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും' 

കാസർകോഡ്: കോഴിയിറച്ചി കടം വാങ്ങിയ കാശ് ലഭിക്കാത്തതിനാൽ കോഴിക്കട പൂട്ടേണ്ടി വന്ന വിഷമത്തിലാണ് കാസർകോട്ടെ ഹാരിസ്. പണം ഉടൻ തിരിച്ചുതന്നില്ലെങ്കിൽ കാശ് നൽകാത്തവരുടെ പേര് വെളിപ്പെടുത്തുമെന്ന് പൂട്ടിയ കടക്ക് മുന്നിൽ ബോർഡ് വെച്ചിരിക്കുകയാണ് ഇദ്ദേഹം. ആതൂർ സിഎ ന​ഗറിലെ ഹാരിസിന്റെ കോഴിക്കടക്ക് മുന്നിലാണ് ഈ ബോർഡ്. കട പൂട്ടിയിട്ട അവസ്ഥയിലാണ്. എന്തുകൊണ്ടാണ് പൂട്ടിയത് എന്നതിന്റെ ഉത്തരം കടക്ക് മുന്നിലെ ഫ്ലക്സിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. ''കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ  കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ് അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും'' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. 

പതിനാറായിരം രൂപ മുതൽ 500 രൂപ വരെ തരാനുള്ള ആളുകളുണ്ട്. ​ആകെ അറുപതിനായിരം രൂപയോളം കിട്ടാനുണ്ടെന്ന് ഹാരിസ് പറയുന്നു. പ്രവാസ ജീവിതത്തിൽ നിന്നാണ് ഹാരിസ് കോഴിക്കച്ചവടത്തിലേക്ക് എത്തുന്നത്. കടം കൊടുത്തവരുടെ ലിസ്റ്റും ഹാരിസിന്റെ പക്കലുണ്ട്. ഇങ്ങനെയൊരു ഫ്ലക്സ് തയ്യാറാക്കി ഒട്ടിച്ചത് അനുജന്റെ ഐഡിയ ആണെന്നും ഹാരിസിന്റെ വാക്കുകൾ. എന്തായാലും ഹാരിസിൽ നിന്ന് കടം വാങ്ങിയവർ ശ്രദ്ധിക്കുക. പണം തിരിച്ചു നൽകിയില്ലെങ്കിൽ അവരുടെ പേര് ഈ ബോർഡിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.  

വണ്ടിയിൽ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു; ഓട്ടോ ഡ്രൈവറുടെ ക്രൂരത

click me!