പ്രളയമെടുത്ത പാലം നന്നാക്കിയില്ല; മുളച്ചങ്ങാടത്തിൽ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രയില്‍ ആലടിക്കാർ

By Web TeamFirst Published May 3, 2019, 7:41 PM IST
Highlights

ഇവരുടെ ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പിക്കുന്ന ആലടിപ്പാലം പ്രളയസമയത്ത് പെരിയാർ കുത്തിയൊലിച്ച് വന്നപ്പോൾ തകർന്നടിയുകയായിരുന്നു. നാട്ടുകാരുടെ ജോലിക്ക് പോക്കും, കുട്ടികളുടെ സ്കൂളിലേക്ക് പോകലുമൊക്കെ വഴിമുട്ടിയപ്പോഴാണ് മുളകൊണ്ടുള്ള ഈ ചങ്ങാടം കെട്ടിയുണ്ടാക്കിയത്

ഇടുക്കി: പ്രളയത്തിൽ തകർന്ന പാലം നന്നാക്കാതെ വന്നതോടെ യാത്രാദുരിതത്തിലായിരിക്കുകയാണ് ഇടുക്കിയിലെ ആലടിക്കാർ. പുഴകടക്കാൻ മുളച്ചങ്ങാടത്തിൽ ജീവൻ കയ്യിൽ പിടിച്ചാണ് ഇവരുടെ ഇപ്പോഴത്തെ യാത്ര. 

കഴിഞ്ഞ ഒമ്പത് മാസമായി ഈ ദുരിതം പേറുകയാണ് ആലടിയിലെ ഇരുനൂറ്റിയമ്പതോളം കുടുംബങ്ങൾ. ഇവരുടെ ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പിക്കുന്ന ആലടിപ്പാലം പ്രളയസമയത്ത് പെരിയാർ കുത്തിയൊലിച്ച് വന്നപ്പോൾ തകർന്നടിയുകയായിരുന്നു. നാട്ടുകാരുടെ ജോലിക്ക് പോക്കും, കുട്ടികളുടെ സ്കൂളിലേക്ക് പോകലുമൊക്കെ വഴിമുട്ടിയപ്പോഴാണ് മുളകൊണ്ടുള്ള ഈ ചങ്ങാടം കെട്ടിയുണ്ടാക്കിയത്. 

അന്ന് മുതൽ ജീവൻ കയ്യിൽ പിടിച്ചാണ് ആലടിക്കാരുടെ ഓരോ യാത്രയും. പ്രശ്ന പരിഹാരത്തിനായി എംഎൽഎ, എംപി തുടങ്ങി ഇനി കാണാത്ത ജനപ്രതിനിധികളും ഇല്ല. പരാതി കൊടുക്കാത്ത ഇടങ്ങളും ഇല്ല എന്നിട്ടും പരിഹാരം ഇല്ലെന്നാണ് ആലടിക്കാര്‍ വിശദമാക്കുന്നത്.

click me!