ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കയറി ഉപകരണങ്ങൾക്ക് തീയിട്ടു; കട്ടിലും മേശയുമടക്കം സകലതും കത്തിച്ചു

Published : Mar 27, 2024, 02:50 AM IST
ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കയറി  ഉപകരണങ്ങൾക്ക് തീയിട്ടു; കട്ടിലും മേശയുമടക്കം സകലതും കത്തിച്ചു

Synopsis

സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വൈകിട്ട് തറവാട് വീട്ടിൽ പോയ സമയത്താണ് സാമൂഹിക വിരുദ്ധർ വീട് ആക്രമിച്ചത്. വീടിന്റെ പ്രധാന വാതിലും ജനലുകളുമെല്ലാം തകർത്തു.

ഇടുക്കി: വാഗമണ്ണിൽ ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിനുള്ളിൽ കടന്ന് ഉപകരണങ്ങൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിനുള്ളിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വൈകിട്ട് തറവാട് വീട്ടിൽ പോയ സമയത്താണ് സാമൂഹിക വിരുദ്ധർ വീട് ആക്രമിച്ചത്. വീടിന്റെ പ്രധാന വാതിലും ജനലുകളുമെല്ലാം തകർത്തു.

കട്ടിലും മേശയുമെല്ലാം തീയിട്ടു നശിപ്പിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. വാഷ്ബേസിനുകളും തല്ലിത്തകർത്തു. വീടിൻറെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും നശിപ്പിച്ചു. അലമാരയിൽ നിന്നും സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. സംഭവം സംബന്ധിച്ച് സിജിമോന്റെ പരാതിയിൽ വാഗമൺ പൊലീസ് കേസെടിത്ത് അന്വേഷണം തുടങ്ങി. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്കൂൾ അടച്ചു, കുട്ടികൾക്ക് ഓട്ടോമാമന്റെ വക കിടിലൻ ബിരിയാണി; കുട്ടികൾ കാത്തുവച്ചത് അതുക്കുംമേലെ! സ‍‍ർപ്രൈസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്