വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു, യുവാവിനെ മർദിച്ച് സഹോദരങ്ങൾ, അറസ്റ്റിൽ

Published : Apr 10, 2026, 08:25 AM IST
arrest

Synopsis

തിരുവനന്തപുരത്ത് വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അയൽവാസികളായ സഹോദരങ്ങൾ ഇരുമ്പുവടി കൊണ്ട് മർദിച്ചു. ആക്രമണം തടയാൻ ശ്രമിച്ച മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. സംഭവത്തിൽ കരമന പൊലീസ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽ വിരലുകൾക്കും പരിക്കേറ്റു.

​മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസ്സിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2020-ൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിലെ പ്രതിയാണ് ഇയാൾ. ​അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ, ആനവണ്ടിയിൽ തീയും പുകയും, ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം
വോട്ട് ചെയ്യാനെത്തിയ ടി.കെ.​ഗോവിന്ദനും ഭാര്യക്കും കൂവൽ