
തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളായ അഖിൽ (24), അജിൻ (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. നെല്ലിവിള കൊല്ലൻവിള സ്വദേശിയായ എ.എം. അരുണിനാണ് (23) ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി വവ്വാമൂല കായൽ തീരത്തായിരുന്നു സംഭവം.
പ്രതികൾ അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും അരുണിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും മുഖത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും റൗഡിപ്പട്ടികയിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam