
മാന്നാർ: ആലപ്പുഴ മാന്നാറിൽ പട്ടാപ്പകൽ 56കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് 56 വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ പരുമല കോട്ടക്കൽ സ്വദേശിയായ സബീർ എന്നയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മാന്നാർ ഭാഗത്ത് പമ്പയാറിൻ്റെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് സംഭവം. ഒളിവിൽ പോയ പ്രതി സബീർ ഒരു കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി മാന്നാർ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam