എംഡിഎംഎ വിൽപന, കഞ്ചാവ് ചെടി വളർത്തൽ; ജ്യേഷ്ഠനും അനിയനും അറസ്റ്റിൽ  

Published : Mar 02, 2023, 02:28 PM ISTUpdated : Mar 02, 2023, 02:29 PM IST
എംഡിഎംഎ വിൽപന, കഞ്ചാവ് ചെടി വളർത്തൽ; ജ്യേഷ്ഠനും അനിയനും അറസ്റ്റിൽ  

Synopsis

വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ.

ആലപ്പുഴ: കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ. ആലപ്പുഴ ആശ്രമം ജങ്ഷന് സമീപം മേത്തേര്പറമ്പ് വീട്ടിൽ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ. പ്രിവന്റീവ് ഓഫീസർ സി. എൻ ബിജുലാൽ, പ്രിവന്റിവ് ഓഫീസർ കെ. പി സജിമോൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ദിലീഷ്, റഹീം എസ്. ആർ, അഗസ്റ്റിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു, ഡ്രൈവർ പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ