
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളും സഹോദരങ്ങളുമായ അഭിലാഷ്, അനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. നെയ്യാറിലെ കടവിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് അടിപിടിയുണ്ടായിരുന്നു.
ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. ഇരുവരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam