കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Published : Jan 03, 2019, 06:52 PM IST
കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Synopsis

ഇരുവരും കുളത്തില്‍ മുങ്ങുന്നത് കണ്ടതോടെ  ഇളയ സഹേദരന്‍ ക്രിസ്റ്റി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കല്‍പ്പറ്റ: വീടിന് സമീപത്തെ കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മാനന്തവാടി കാരക്കമല വെള്ളരിമല  പാത്തികുന്നേല്‍ ഷിനോജ്  ഷീജ ദമ്പതികളുടെ മക്കളായ ജോസ്‌വിന്‍(15), ജെസ്‌വിന്‍ (12 ) എന്നിവരാണ്  മരിച്ചത്. 

ഇരുവരും കുളത്തില്‍ മുങ്ങുന്നത് കണ്ടതോടെ  ഇളയ സഹേദരന്‍ ക്രിസ്റ്റി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും കുളത്തില്‍ നിന്നും പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോസ്‌വിന്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും ജെസ്‌വിന്‍ ദ്വാരക എ യു പി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ നിശ്ചയം കഴിഞ്ഞ് നാല് ദിവസം മാത്രം, 22 കാരി അതിക്രൂരമായി കൊല്ലപ്പെട്ടു, തല ഇഷ്ടികയ്ക്ക് തകർത്ത് യുവാവ്
ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും, പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ, കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം