കോഴിക്കോട്ട് ബ്രൗണ്‍ഷുഗര്‍ കടത്തിയ കേസില്‍ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Published : Oct 25, 2019, 05:22 PM IST
കോഴിക്കോട്ട് ബ്രൗണ്‍ഷുഗര്‍ കടത്തിയ കേസില്‍ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Synopsis

ബ്രൗണ്‍ ഷുഗര്‍ കടത്തുകേസ് പ്രതിക്ക് 12 വര്‍ഷം കഠിന തടവും പിഴയും അഞ്ഞൂറ് ഗ്രാം ബ്രൗണ്‍ ഷുഗറുമായി പിടിയിലായത് രാജസ്ഥാന്‍ സ്വദേശി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് സംഘത്തിലെ  പ്രധാനി

കോഴിക്കോട്: ബ്രൗൺഷുഗർ കടത്ത് കേസില്‍ പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 500 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസിലാണ് വിധി. 
വടകര എൻഡിപിഎസ് സെഷൻസ് കോടതിയുടേതാണ് വിധി.

കേരളത്തിലേക്ക് വൻതോതിൽ ബ്രൗൺഷുഗർ കടത്തുന്ന സംഘത്തിലെ പ്രധാനി രാജസ്ഥാൻ സ്വദേശി ഭരത് ലാൽ ആജ്ന(38)ക്കാണ് ശിക്ഷ. 2018 സെപ്തംബർ മാസത്തിൽ കുന്നമംഗലം എൻഐടി  പരിസരത്ത് കുന്ദമംഗലം പൊലീസും ഡൻസാഫും ചേർന്നാണ് 500 ഗ്രാം ബ്രൗൺഷുഗറുമായി ഇയാളെ പിടികൂടിയത്. 

കുന്ദമംഗലം എസ്ഐ മാരായ കൈലാസ്നാഥ് എസ്ബി, അശോകൻ ടിഎ, എസ്ഐ അബ്ദുൾ മുനീർ, ഡൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും