'മരണമുണ്ടായിട്ട് ജീപ്പ് എത്തിയപ്പോഴാണ് അറിഞ്ഞത്, രോഗികളുമായി ആശുപത്രിയിൽ പോകാനും ബുദ്ധിമുട്ട്'; ബിഎസ്എൻഎൽ നെറ്റ്വർക്ക് ലഭിക്കാതെ വലഞ്ഞ് ജനങ്ങൾ

Published : Aug 15, 2025, 08:37 AM IST
Nelliyampathy BSNL

Synopsis

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ കൊട്ടൈങ്കാട് ഡിവിഷനിൽ ബി.എസ്.എൻ.എൽ നെറ്റ്വർക്ക് ലഭിക്കാതെയായിട്ട് വർഷങ്ങളായി. തോട്ടം തൊഴിലാളികളും ആദിവാസികളും അതിഥി തൊഴിലാളികളുമടക്കം നൂറിലധികം വരുന്ന കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്.

പാലക്കാട്: നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ കൊട്ടൈങ്കാട് ഡിവിഷനിൽ ബി.എസ്.എൻ.എൽ നെറ്റ്വർക്ക് ലഭിക്കാതെയായിട്ട് വർഷങ്ങളായി. തോട്ടം തൊഴിലാളികളും ആദിവാസികളും അതിഥി തൊഴിലാളികളുമടക്കം നൂറിലധികം വരുന്ന കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്. ഇവരുടെയെല്ലാം കയ്യിൽ ഫോൺ ഉണ്ടെങ്കിലും നെറ്റ്വർക്ക് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. ബന്ധുക്കളോ വൃദ്ധരോ മറ്റു രോഗികളെയോ കൊണ്ട് അത്യാവശ്യമായി ആശുപത്രികളിലേക്ക് പോകാൻ ടാക്സി ബുക്ക് ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പുലയമ്പാറയിൽ ഒരു മരണമുണ്ടായിട്ട് അവിടെ നിന്ന് ഒരു ജീപ്പ് എത്തിയപ്പോഴാണ് അറി‌ഞ്ഞതെന്നടക്കം തോട്ടം തൊഴിലാളികൾ പറഞ്ഞു.

വിദ്യാർത്ഥികൾക്കാകട്ടെ അവരുടെ പഠനം സംബന്ധിച്ച് ഓൺലൈനായി വരുന്ന മെയിലുകളോ മറ്റ് വാട്സ്ആപ്പ് മെസേജുകളോ പോലും അറിയാനും കഴിയില്ലെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. കൈകാട്ടി, പുലയമ്പറ, സീതർഗുണ്ട്, പോത്തുപ്പാറ എന്നിവിടങ്ങളിൽ ബിഎസ്എൻഎൽ ടവർ ഉണ്ടെങ്കിലും കൊട്ടൈങ്കാട് ഭാഗത്തേക്ക് നെറ്റ്വർക്ക് ലഭിക്കുന്നില്ല. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി പാലക്കാട് ജില്ല ബിഎസ്എൻഎൽ ജനറൽ മാനേജർക്ക് കൈമാറിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്