കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി; വനിതാ ഡോക്ടര്‍ക്ക് പരുക്ക്

Published : Jun 19, 2023, 07:57 AM IST
കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി; വനിതാ ഡോക്ടര്‍ക്ക് പരുക്ക്

Synopsis

ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്.

ആലപ്പുഴ: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടര്‍ക്കും വീണ് പരിക്കേറ്റു. വാര്‍ഡിനകത്തേക്ക് പോത്ത് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചതിനാല്‍ ഗര്‍ഭിണികളും നവജാതശിശുക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെയാണ് പോത്ത് ആശുപത്രി വളപ്പില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്. ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് പോത്ത് തകര്‍ത്തു. അഗ്‌നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ഇതിനിടെ അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന്റെ ബംപര്‍ പോത്ത് ഇടിച്ചുതകര്‍ത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ജയസിംഹന്റെ നേതൃത്വത്തില്‍  ഓഫിസര്‍മാരായ കെ.ബി.ഹാഷിം, ജോബിന്‍ വര്‍ഗീസ്, പി.പി. പ്രശാന്ത്, എ.ജെ. ബഞ്ചമിന്‍, കെ.ആര്‍. അനീഷ്, ജസ്റ്റിന്‍ ജേക്കബ്, കെ.ബി. ആന്റണി, വി. വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.


ലക്ഷ്യം വിദ്യാര്‍ഥികളും സഞ്ചാരികളും; എംഡിഎംഎ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലാകുന്നത്. 

പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്. ഐ ജഗതികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫിസര്‍ ബേബിലാല്‍, മനു, പ്രിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

   
    എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി