എരുമ വിരണ്ടോടി; നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഓടിയത് 10കിലോമീറ്ററോളം ദൂരം, പിടിച്ചുകെട്ടിയത് ചെറുതുരുത്തി പാലത്തിൽ നിന്ന്

Published : Aug 07, 2025, 04:19 PM ISTUpdated : Aug 07, 2025, 04:20 PM IST
buffalo

Synopsis

വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ചെറുതുരുത്തിയിലാണ്.

പാലക്കാട്: വാണിയംകുളത്ത് എരുമ ഇടഞ്ഞോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചന്തയിൽ വില്പനയ്ക്ക് എത്തിച്ച എരുമയാണ് വിരണ്ടോടിയത്. 10 കിലോമീറ്ററോളം ദൂരം ഓടിയതിന് ശേഷമാണ് എരുമയെ പിടിച്ചുകെട്ടിയത്. വാണിയംകുളം ചന്തയിൽ നിന്നും ഓടിയ എരുമയെ ഷൊർണൂർ ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നാണ് പിടികൂടാനായത്. വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ചെറുതുരുത്തിയിലാണ്. രാവിലെ 10 മണിയോടെ വിരണ്ടോടിയ എരുമ നാട്ടുകാരെ ആകെ പരിഭ്രാന്തിയിലാക്കി. ഇതിനെ പിടികൂടാൻ നാട്ടുകാർ ഇരുചക്ര വാഹനത്തിൽ പിറകെ സഞ്ചരിച്ചത് കിലോമീറ്റ‍റോളം ദൂരമാണ്.

PREV
Read more Articles on
click me!

Recommended Stories

സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു
ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23