വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി; രണ്ട് പേർക്ക് കുത്തേറ്റു, പരിക്ക്

Published : Aug 19, 2023, 05:22 PM IST
വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി; രണ്ട് പേർക്ക് കുത്തേറ്റു, പരിക്ക്

Synopsis

കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടാൻ കൊണ്ടു വന്ന പോത്തുകൾ വിരണ്ടോടുകയായിരുന്നു. രണ്ടു പോത്തുകളെയും പിടിച്ചു.  

കോട്ടയം: കോട്ടയം പ്രവിത്താനത്ത് രണ്ടു പേരെ പോത്ത് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടാൻ കൊണ്ടു വന്ന പോത്തുകൾ വിരണ്ടോടുകയായിരുന്നു. രണ്ടു പോത്തുകളെയും പിടിച്ചു.

പാലാ പ്രവിത്താനത്ത് കശാപ്പിന് കൊണ്ടുവന്ന പോത്തുകളാണ് വിരണ്ടോടിയത്. 3 പോത്തുകളെ എത്തിച്ചതില്‍ 2 എണ്ണമാണ് ഇടഞ്ഞത്. കശാപ്പ് നടത്തുന്ന സംഘത്തിലെ 2 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. പാലാ പൊലീസ് സ്ഥലത്തെത്തി. ഏറെ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പോത്തുകളെ പിടികൂടിയത്. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇവയെ വെടിവയ്ക്കാനായിരുന്നു  തീരുമാനം. റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തിനെ വെടിവെച്ചില്ല. ശാന്തനായതിന് ശേഷം ഇവയെ പിടിച്ചു കെട്ടുകയായിരുന്നു. 

പരാതി നൽകിയതിൽ വൈരാ​ഗ്യം, പെൺകുട്ടിയെ തലയ്ക്ക് വെട്ടി; പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി