ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Published : Oct 17, 2018, 06:55 AM IST
ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Synopsis

തിരുവനന്തപുരം മണ്ണന്തലയിൽ ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ബാലരാമപുരം സ്വദേശി ജയനാണ് മരിച്ചത്. അനധികൃത നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ബാലരാമപുരം സ്വദേശി ജയനാണ് മരിച്ചത്. അനധികൃത നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണന്തല മന്നാംകോണത്ത് സാൻറോയൽ ബിൽഡേഴ്സിന്റെ പുതിയ ഫ്ളാറ്റ് നിർമ്മാണത്തിനിടെയാണ് അപകടം. കെട്ടിടത്തിന്റെ പൈലിംഗ് വർക്ക് നടക്കുന്നതിനിടെ തൊഴിലാളിയായ ജയന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

ഫ്ളാറ്റ് നിർമ്മാണത്തിനായി അനധികൃതമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് മൂന്ന് മാസം മുൻപ് മൈനിംഗ് ആൻഡ് ജിയോളൊജി വകുപ്പിനും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മൈനിംഗ് ആൻഡ് ജിയോളൊജി വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണെടുത്തിതിനെ തുടർന്ന് സമീപത്തുള്ള വീടുകൾ അപകടാവസ്ഥയിലാണ്.  സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം കളക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ
ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി, ഭീഷണിപ്പെടുത്തി പാസ്വേര്‍ഡ് തരമാക്കി പണം കവർന്നു