
കോഴിക്കോട്: ബുള്ളറ്റ് മോഷ്ടാക്കളായ നാല് യുവാക്കളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തില്‍ മുഹമ്മദ് ഫസല്‍ (22), അടിവാരം കണലാട് സഫ്‌വാന്‍ (21), പുതുപ്പാടി പയോണ മക്കരതൊടിയില്‍ ഷാക്കിര്‍ (24), കൈതപ്പൊയില്‍ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, എസ്‌ഐ എന്‍. ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് സംഘം പിടിയിലായത്.
ഇവരില്‍ നിന്ന് ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും പൊലിസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് കണ്ടെടുത്തത്. കൂടുതല്‍ ബൈക്കുകള്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലിസ്.
ഹാന്റ്‌ലോക്ക് ചെയ്യാതിടുന്ന ബുള്ളറ്റുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ പണയത്തിനും വാടകക്കും നല്‍കുകയാണ് ഇവരുടെ രീതി. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
എസ്‌ഐമാരായ എ. രഘുനാഥ്, ശ്രീകുമാര്‍, സിദ്ധാര്‍ത്ഥന്‍, എഎസ്‌ഐ സജീവന്‍, എസ്‌സിപിഒ മാരായ സജീവന്‍, അബ്ദുല്‍റഷീദ്, ഇ. പി അബ്ദുല്‍റഹിം, ബിജു, ജയരാജന്‍, സുനില്‍കുമാര്‍, കരീം,സിപിഒമാരായ അഭിലാഷ്, ബോബി, ഹോംഗാര്‍ഡ് വാസു എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam