
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി ലക്ഷങ്ങളുടെ സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശിയെ വടകര പൊലീസ് പിടികൂടി. ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരൻ ആണ് അറസ്റ്റിലായത്.
കെട്ടിടത്തിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. കൃത്യം നടത്തുന്നതിന് മുൻപായി കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി സംവിധാനങ്ങൾ പ്രതി തകർത്തതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam