കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, 30 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാർ

Published : Aug 15, 2026, 06:01 PM IST
kerala police vehicle

Synopsis

ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ കവർച്ച. 30 പവനോളം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. ജ്വല്ലറി ഉടമയുടെ 'ഗീതാഞ്ജലി' എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിപ്പൂരിലെ കൂടിക്കാഴ്ച പൊളിച്ച് എക്സൈസ്; കൊണ്ടോട്ടിക്കാരായ രണ്ട് പേരും ഒഡിഷ സ്വദേശിയും കഞ്ചാവുമായി പിടിയിൽ
കാപ്പ നിയമപ്രകാരം കൊച്ചിയിൽ നിന്ന് നാടുകടത്തി, മൂന്ന് ദിവസം കഴിഞ്ഞ് പുലർച്ചെ ജ്യൂ ടൗൺ റോഡിൽ! യുവാവ് വീണ്ടും പിടിയിൽ