
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിൽ ക്യാൻസർ വാർഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
ക്യാൻസർ വാർഡിന് സമീപത്ത് മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോട് കൂടി ശുചീകരണത്തൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന പെട്ടി കണ്ടത്. ഇതിനെത്തുടർന്ന് ഇവർ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രഥമിക പരിശോധനയിൽ 50 വയസിന് താഴെയുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണെന്നാണ് അനുമാനിക്കുന്നത്.
കോട്ടയം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. പഴക്കമുണ്ടായിരുന്നതിനാലും തലഭാഗം കത്തിച്ചിരുന്നതിനാലും മൃതദേഹത്തിന്‍റെ തലയോട്ടിടയടക്കം പുറത്ത് വന്ന അവസ്ഥയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam