ഊരിലേക്ക് റോ‍ഡില്ല, പൊള്ളലേറ്റ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സ്ട്രെച്ചറിൽ ചുമന്നത് 4 കിലോമീറ്റർ!

Published : Jul 23, 2023, 10:50 PM ISTUpdated : Jul 23, 2023, 11:53 PM IST
ഊരിലേക്ക് റോ‍ഡില്ല, പൊള്ളലേറ്റ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സ്ട്രെച്ചറിൽ ചുമന്നത് 4 കിലോമീറ്റർ!

Synopsis

മലക്കപ്പാറക്കടുത്ത് വനമധ്യത്തിൽ ബീരൻകുടിയിൽ ആണ് സംഭവം. 

തൃശൂര്‍: ആദിവാസി ഊരിൽ പൊള്ളലേറ്റ യുവതിയെ റോഡരികിൽ എത്തിച്ചത്  4 കിലോമീറ്റർസ്ട്രക്ച്ചറിൽ ചുമന്ന്. മലക്കപ്പാറക്കടുത്ത് വനമധ്യത്തിൽ ബീരൻകുടിയിൽ ആണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകൾ രാധികക്കാണ് കാലിൽ പൊളളലേറ്റത്. ഊരിലേക്ക് റോഡില്ലാത്തതിനാൽ മലക്കപ്പാറയിലെ പോലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് നാല് കിലോമീറ്ററിലേറെ ദൂരം സ്ട്രച്ചർ ചുമന്ന് യുവതിയെ മലക്കപ്പാറയിലും തുടർന്ന്ചാലക്കുടി താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമല്ല.

ഇന്നലെയാണ് സംഭവമുണ്ടായത്. വലിയ മഴയാണ് ഈ പ്രദേശത്ത്. മലക്കപ്പാറയില്‍ നിന്നും കുത്തെനെ താഴേക്കുള്ള ഇറക്കത്തിലാണ് മുതുവ വിഭാഗത്തില്‍ പെട്ട 7 കുടുംബങ്ങള്‍ താമസിക്കുന്ന ബീരാന്‍കുടി ഊര് ഉള്ളത്. ഇവിടെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികക്ക് കാലില്‍ പൊള്ളലേറ്റത്. ഊരിലേക്ക് റോഡില്ലാത്ത സാഹചര്യത്തിലാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ നാല് കിലോമീറ്ററോളം സ്ട്രെച്ചറില്‍ ചുമന്ന് റോഡരികിലേക്ക് എത്തിച്ചത്. ആദിവാസികളുടെ ദുരിത ജീവിതത്തിന്‍റെ സങ്കടകാഴ്ചയാണ് ഇപ്പോള്‍ മലക്കപ്പാറയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. 

മുട്ടിൽ മരം മുറിക്കേസ്; മുറിച്ച് കടത്തിയതിൽ 500 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളും, പൊലീസിന്‍റെ കുറ്റപത്രം ഉടൻ

 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു