പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി, ചാടാൻ ശ്രമിച്ചു; തെങ്ങ് മുറിഞ്ഞ് വീണ് 4 യുവാക്കൾക്ക് അപകടം; വീഡിയോ

Published : Jul 23, 2023, 09:31 PM ISTUpdated : Jul 23, 2023, 10:21 PM IST
പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി, ചാടാൻ ശ്രമിച്ചു; തെങ്ങ് മുറിഞ്ഞ് വീണ്  4 യുവാക്കൾക്ക് അപകടം; വീഡിയോ

Synopsis

മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു.   

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. വലിയ തെങ്ങിന് മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. കരുളായി സ്വദേശികളായ  യുവാക്കളാണ് അപടത്തില്‍ പെട്ടത്. പുഴയില്‍ വെള്ളം കൂടുതലായിരുന്നെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കളാണ് ഇവിടെ എത്താറ്.

കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണു; പിഞ്ചു കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി

 

 

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു