മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് പരിക്ക്

Published : Oct 27, 2021, 07:17 PM ISTUpdated : Oct 27, 2021, 11:50 PM IST
മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് പരിക്ക്

Synopsis

ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വെച്ചാണ് അപകടമുണ്ടായത്. 

മലപ്പുറം: മലപ്പുറം (malappuram)താനൂരിൽ സ്വകാര്യ ബസ് (bus)നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും മറിഞ്ഞ് അപകടം (accident).ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വെച്ചാണ് അപകടമുണ്ടായത്. 

അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉയർന്നതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. 

read more ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്

read more  ജയചന്ദ്രനെ മാറ്റി നിർത്തും; ദത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷൻ, എൽ സി തീരുമാനം ശരിവച്ച് ഏര്യാ കമ്മിറ്റി

 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും