
തൃശൂർ : തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 30 യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. 8 മണിയോടെയായിരുന്നു അപകടം.
പഴയന്നൂരുിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം. വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർ, ഒരു സ്ത്രീ, മറ്റൊരാൾ എന്നിവരുടെ നില ഗുരുതരമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam