
പാലക്കാട്: പാലക്കാട് തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയിൽ ന്നിന്ന് എത്തിയ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Also Read: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam