യാത്രക്കാരുമായി പോകുന്ന ബസിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടൽ, ബ്രേക്കിട്ട് നിർത്തി

Published : Jun 08, 2025, 05:17 PM ISTUpdated : Jun 08, 2025, 05:45 PM IST
kannur bus driver cctv video

Synopsis

ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. മാത്തറ തലശ്ശേരി റൂട്ടിലോടുന്ന ബസിലാണ് സംഭവം

കണ്ണൂർ : ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനാണ് സംഭവമുണ്ടായത്.  ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട്  ബസ് പുറകോട്ട് നീങ്ങി. കണ്ടക്ടറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാന്റിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് പുറകിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ വിവരം അറിയിച്ചു. ഇടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് നിർത്തിപ്പിടിച്ചതിനാൽ വൻ അപകടം ഒഴിവായി.  

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു