കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു, അന്ത്യം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ

Published : Jun 08, 2025, 04:30 PM IST
infant dead

Synopsis

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കോഴിക്കോട്:  പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

PREV
Read more Articles on
click me!

Recommended Stories

സ്വതന്ത്ര സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!