
തിരുവനന്തപുരം: കരമനപാലത്തിൽ ക്രയിനിൽ ബസ് തട്ടി ഓയിൽ ചോർന്നു. റോഡിൽ പരന്നൊഴുകിയ ഓയിൽ ഫയർഫോഴ്സ് എത്തി വൃത്തിയാക്കി. സമയോജിത ഇടപെടലിൽ വലിയ അപകടമാമ് ഒഴിവായത്. പാതയോരത്ത് അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ഏർപ്പെടുത്തിയ ക്രെയിൻ കരമന പാലത്തിന് സമീപം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയോടെ സമീപത്തു കൂടിപ്പോയ തമിഴ്നാട് ബസ് ക്രയിനിൽ തട്ടിയാണ് റോഡിൽ ഓയിൽ ലീക്ക് ഉണ്ടായത്. ചെറുവാഹനങ്ങൾ ഉൾപ്പടെ മറിഞ്ഞ് വീഴുന്ന നിലയിലേക്ക് ഓയിൽ പടർന്നു. ക്രയിനിൽ നിന്നും 150 മീറ്ററോളം ഓയിൽ വ്യാപിച്ചതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജോലിക്കാർ ഫയർഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു.
തിരുവനന്തപുരം യൂണിറ്റിൽ നിന്നെത്തിയ 12 ഓളം ജീവനക്കാർ രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് റോഡിൽ ഗതാഗതം സുഗമമാക്കിയത്. ശക്തമായ വെള്ളവും സോപ്പുപൊടിയും ഉപയോഗിച്ച് കഴുകിയാണ് റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്തത്. സതീഷ് കുമാർ, എം. ഷാഫി എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam