സിപിഎം നേതാക്കളായ നാസർ കൊളായി, സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നായിരുന്നു ആക്രോശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയം വിവാദമാവുകയും നേതാക്കൾ പോലീസിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

കോഴിക്കോട്: ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം നേതാക്കളെ കൊല്ലുമെന്നാക്രോശിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. ഇതിന്റ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചതോടെ സംഭവം വിവാദമായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന നാസര്‍ കൊളായി, കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികള്‍ തങ്ങളായിരിക്കും എന്നും കഴിഞ്ഞ ദിവസം രാത്രി നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ രണ്ട് പേര്‍ ആക്രോശിക്കുകയായിരുന്നു. റോഡരികില്‍ മാറി നിന്ന് ആഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഈ പരസ്യ പ്രകടനം നടന്നത്.

മുന്‍ വാര്‍ഡ് അംഗങ്ങളായിരുന്ന എംടി റിയാസ്, യൂത്ത്് ലീഗ് പ്രാദേശിക നേതാവ് ചാലക്കല്‍ ഷമീര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംയുക്ത ആഘോഷ പ്രകടനത്തിലാണ് തങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും നാസര്‍ കൊളായി പറഞ്ഞു.