കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു; സംഭവം പുനലൂരിൽ; പ്രതി പിടിയിൽ

Published : Jul 19, 2024, 02:40 PM ISTUpdated : Jul 19, 2024, 02:50 PM IST
കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു; സംഭവം പുനലൂരിൽ; പ്രതി പിടിയിൽ

Synopsis

ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസാണ് മോഷ്ടിക്കപ്പെട്ടത്.   

കൊല്ലം: കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി  ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്.

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം