അമ്പലപ്പുഴ ജംഗ്ഷന് സമീപം കുറ്റിക്കാടിന് തീ പിടിച്ചു; ട്രാൻസ്ഫോർമറിന് സമീപം വരെ തീയെത്തി; ഒഴിവായത് വൻ ദുരന്തം

Published : Feb 08, 2025, 06:51 PM IST
അമ്പലപ്പുഴ ജംഗ്ഷന് സമീപം കുറ്റിക്കാടിന് തീ പിടിച്ചു; ട്രാൻസ്ഫോർമറിന് സമീപം വരെ തീയെത്തി; ഒഴിവായത് വൻ ദുരന്തം

Synopsis

വെള്ളമൊഴിച്ച് തീയണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

അമ്പലപ്പുഴ: കുറ്റിക്കാടിന് തീ പിടിച്ചു. അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗൺ ഹാളിനോട് ചേർന്നുള്ള കാടിനാണ് തീ പിടിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിന് അരികിൽ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത്. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട നാട്ടുകാർ എത്തിയപ്പോൾ തീ പടർന്നിരുന്നു. ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരമറിയിച്ചതിനെ തുടർന്ന് തകഴിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. തീ പിടിച്ചതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

READ MORE: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ