വ്യാപാരിയുടെ കാറും പണവും ഭീഷണിപ്പെടുത്തി തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

By Web TeamFirst Published Jun 27, 2022, 1:47 PM IST
Highlights

കാക്കഞ്ചേരിയിൽ നിന്നും വ്യാപാരിയെ കാറിൽ കയറ്റി വാഴയൂർ മലയുടെ മുകളിൽ കൊണ്ടുപോയ പ്രതികൾ വിജനമായ സ്ഥലത്ത് വെച്ച് മർദിക്കുകയായിരുന്നു. 

മലപ്പുറം: കോട്ടക്കൽ സ്വദേശിയായ വ്യാപാരിയെ സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പെരുമുഖം രാമനാട്ടുകര സ്വദേശികളായ എൻ പി  പ്രണവ് (20), ഷഹദ് ഷമീം (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെ കാക്കഞ്ചേരിയിൽ വെച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്. കാക്കഞ്ചേരിയിൽ നിന്നും വ്യാപാരിയെ കാറിൽ കയറ്റി വാഴയൂർ മലയുടെ മുകളിൽ കൊണ്ടുപോയ പ്രതികൾ വിജനമായ സ്ഥലത്ത് വെച്ച് മർദിക്കുകയായിരുന്നു. 

പ്രതികൾക്ക് അവർ പറഞ്ഞു കൊടുത്ത നമ്പറിലേക്ക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ അയപ്പിച്ചു. അഞ്ചു ലക്ഷം രൂപ തന്നാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളു എന്നുപറഞ്ഞു മർദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാൻഡിന് മുന്നിൽ ഇറക്കി കാറുമായി പോകുകയായിരുന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതിയെ ജുവനൈൽ ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റുപ്രതികളെ കോടതിയിലും ഹാജരാക്കി.

ഓട്ടോഡ്രൈവറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചാരയക്കേസില്‍ കുടുക്കാന്‍ നോക്കി; രണ്ടു പേര്‍ പിടിയില്‍

കാലിൽ സ്പർശിച്ചു, വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു, ട്രെയിനിലെ അതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

മുഖംമൂടി ധരിച്ച് മുകളിലെ ഡോർ തുറന്നെത്തി, കത്തി കാട്ടി ഭീഷണി, കണ്ണൂരിൽ 1.8 ലക്ഷം രൂപയും സ്വർണവും കവർന്നു

 

കണ്ണൂർ: ചാലയിൽ വീട്ടമ്മയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദീന്റെ ഭാര്യ സൗതത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 1,80,000 രൂപയും ഒരു പവന്റെ സ്വർണ്ണവും കവർന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം. 

വീടിന്റെ മുകളിലത്തെ നിലയിലെ ഡോർ തുറന്നാണ് പ്രതികൾ അകത്തു കയറിയതെന്നാണ് വിവരം. താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന സൗദത്തിനെ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും സ്വർണ്ണ വളയും മോഷണം പോയതായാണ് പരാതി. മുകളിലത്തെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷണം പോയി. മോഷണം നടക്കുമ്പോൾ സൗദത്തും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

Read more:  രാജ്യത്തെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം, ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ അമ്മയും മകളും കൂട്ട ബലാത്സംഗത്തിന് ഇരയായി

എടയ്ക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സമീപത്ത സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖം മറച്ച രണ്ടംഗ സംഘമാണ് കാത്തി കാണിച്ച് മോഷണം നടത്തിയതെന്നാണ് സൗദത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൗദത്തിന്റെ ഭർത്താവ് ജലാലുദീൻ വിദേശത്താണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read more: അന്യ​ഗ്രഹ ജീവിയെപ്പോലെ ഒന്ന്, ഒടുവിൽ കണ്ടെത്തി, തീരത്തടിഞ്ഞത് കിലോയ്ക്ക് 28,000 രൂപ വരുന്ന കടൽജീവി

Read more: ജന്മദിനത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകാനായി കേക്കിന് ഓർഡർ ചെയ്തു; യുവാവിന് നഷ്ടമായത് 48000 രൂപ!

 

click me!