കടലിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ മരിച്ചു

Published : Jun 27, 2022, 12:26 PM ISTUpdated : Jun 27, 2022, 12:35 PM IST
കടലിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ മരിച്ചു

Synopsis

തിരയിൽപെട്ടു യുവാക്കളെ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.  

ആലപ്പുഴ :ചേർത്തല  അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോട്ടയം സ്വദേശികൾ മരിച്ചു. നാലംഗ സംഘത്തിലെ രണ്ട് പേരാണ്  തിരയിൽപ്പെട്ടു മരിച്ചത്. ചങ്ങനാശേരി സ്വദേശി ആകാശ് ( 25 ), എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപെട്ടു യുവാക്കളെ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്