
കൊച്ചി: ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി. 25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി ഇഷ്ട രജിസ്‌ട്രേഷൻ നമ്പറും ലേലത്തിൽ വിളിച്ചെടുത്തിരിക്കുകയാണ് പോഷ്ബൈഡിഎൻ (Poshbydn) എം ഡിയും സി ഇ ഒയുമായ ധീദത്ത്. KL-07-DH-0009 എന്ന ഇഷ്ട നമ്പറാണ് 2.5 ലക്ഷത്തിന് ഇയാൾ സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളത്താണ് നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ബൈക്കുകളിലെ താരം എന്നറിയപ്പെടുന്ന കാവസാക്കി നിഞ്ച ബൈക്കിന്റെ ട്രാക്ക്-ഫോക്കസ്ഡ് പ്രകടനം, നൂതന റൈഡിംഗ് സാങ്കേതികവിദ്യ, ഐക്കണിക് ഡിസൈൻ എല്ലാം ശ്രദ്ധേയമാണ്. കേരളത്തിൽ വളരെ കുറച്ച് സൂപ്പർബൈക്ക് പ്രേമികൾക്ക് മാത്രമേ ഈ മോഡൽ സ്വന്തമായുള്ളൂ.
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2021 ലാണ് നിഞ്ച ZX-10R അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങളോടെയാണ് 2021 ൽ കവസാക്കി നിഞ്ച ZX-10R അവതരിപ്പിച്ചത്. മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് മാറ്റ് കാർബൺ ഗ്രേ, KRT പതിപ്പിൽ ലൈം ഗ്രീൻ / എബോണി / പേൾ ബ്ലിസാർഡ് വൈറ്റ് എന്നി നിറങ്ങളിലാണ് ആദ്യം നിഞ്ച ZX-10R എത്തിയത്. കവസാക്കി കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷൻ (KCMF), ബോഷ് IMU, സ്‌പോർട്ട് - കവസാക്കി ട്രാക്ഷൻ കൺട്രോൾ S-KTRC), കവസാക്കി ലോഞ്ച് കൺട്രോൾ മോഡ് (KLCM), കവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം (KIBS) എന്നിവയും മോട്ടോർ ബൈക്കിൽ ഒരുക്കിയിരുന്നു. ഇന്റഗ്രേറ്റഡ് റൈഡിംഗ് മോഡുകളും ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളും ലഭ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam