ആലപ്പുഴയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

Published : Aug 26, 2025, 09:42 PM IST
death

Synopsis

കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് വടക്കുവശം വെച്ച് തിങ്കൾ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്.

ഹരിപ്പാട് : സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് പത്മവിലാസത്തിൽ മോഹൻ രാജ്(72) ആണ് മരിച്ചത്. കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് വടക്കുവശം വെച്ച് തിങ്കൾ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്. മോഹൻരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മോഹൻ രാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ആണ് മരണമടഞ്ഞത്. ഭാര്യ: മീരാബെൻ, മകൾ: പൂർണിമ മോഹൻരാജ്. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു'; കുറിപ്പുമായി സ്മിജി
മോഷണം നടത്തി രണ്ട് മാസമായി മുങ്ങി നടന്നു, കരിയാത്തന്‍ കാവിലെ മോഷണത്തിൽ പിടിയിലായത് 22 കാരനായ മുഖ്യപ്രതി