വീണ്ടും കേബിൾ അപകടം: ബൈക്കിൽ പോയ യുവാവിന്റെ കഴുത്തിൽ കുടുങ്ങി, പരിക്ക്

Published : Jun 04, 2023, 02:35 PM IST
വീണ്ടും കേബിൾ അപകടം: ബൈക്കിൽ പോയ യുവാവിന്റെ കഴുത്തിൽ കുടുങ്ങി, പരിക്ക്

Synopsis

പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി

കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടം വീണ്ടും ആവർത്തിക്കുന്നു. ഇന്ന് എറണാകുളം ജില്ലയിലെ പറവൂർ - വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ