ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്

Published : Dec 27, 2022, 11:00 AM ISTUpdated : Dec 27, 2022, 02:47 PM IST
ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്

Synopsis

എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. 

കൊച്ചി: കൊച്ചിയിൽ ഇരുചക്രവാഹന യാത്രക്കിടെ കേബിൾ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയാണ് കൊച്ചി ചന്ദ്രശേഖര മേനോൻ റോഡിൽ അപടകം നടന്നത്. ഭാര്യയുമായി ഇരുചക്ര വാഹനത്തിൽ യാത്ര  ചെയ്യുമ്പോഴായിരുന്നു സാബുവിന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങിയത്. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്നു കേബിൾ.

ഇതേ നിരത്തിൽ പല ഭാഗങ്ങളിലും കേബിളുകൾ താഴ്ന്ന് കിടക്കുകയാണ്. പലതും ഇവിടത്തെ വീട്ടുകാർ തന്നെ മുറിച്ച് ചുറ്റി റോഡരികത്തേക്ക് മാറ്റി. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന 25 കാരന്‍ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷം നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഇത് പൂർണമായി നടപ്പായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം